'തീർത്താൽ തീരാത്ത കടപ്പാടുണ്ട്; ലക്ഷ്മിയെ മരണത്തിൽനിന്ന് കൈപിടിച്ചു കയറ്റിയ അഫ്സലിന് നന്ദിപറഞ്ഞ് കുടുംബം

Published : Aug 26, 2024, 04:12 AM IST
'തീർത്താൽ തീരാത്ത കടപ്പാടുണ്ട്; ലക്ഷ്മിയെ മരണത്തിൽനിന്ന് കൈപിടിച്ചു കയറ്റിയ അഫ്സലിന് നന്ദിപറഞ്ഞ് കുടുംബം

Synopsis

നെയ്യാർ ഡാം സ്വദേശിയായ  തൊഴിലുറപ്പ് തൊഴിലാളിയായ ഷൈലജ ബീവിയുടെ മകനാണ് ബാങ്കിലെ കളക്ഷൻ ഏജന്റായും കാറ്ററിങ് ജോലിയും ഒക്കെ ചെയ്യൂ കുടുംബം പുലർത്തുന്ന അഫ്സൽ.

തിരുവനന്തപുരം: ജീവിതത്തിലേക്ക് കൈപിടിച്ച് കരകയറ്റിയ രക്ഷകനെ കണ്ട് തീർത്താൽ തീരാത്ത നന്ദി പറഞ്ഞു സന്തോഷവും സ്നേഹവും അറിയിച്ച്  നെയ്യാർ ജലസംഭരണിയിൽ വീണ പെൺകുട്ടിയും മാതാപിതാക്കളും ബന്ധുക്കളും. കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ടര മണിയോടെ തങ്ങളുടെ മകളെ രക്ഷിച്ച ആളെ കാണണമെന്ന് ആവശ്യം അറിയിച്ചപ്പോൾ അഫ്സലിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ വിപിനൊപ്പം എത്തിയത്. നിറ കണ്ണുകളോടെ ആണ് ലക്ഷ്മിയും മാതാപിതാക്കളും ബന്ധുക്കളും അഫ്സലിനെ ആശുപത്രി മുറിയിൽ സ്വീകരിച്ചത്.

മകളെ തിരികെ തന്നതിന് ദൈവത്തിന് ഒപ്പമാണ് അഫ്സൽ എന്ന് ലക്ഷ്മിയും അമ്മ ഉദയശ്രീയും അച്ഛൻ സുധീറും പറഞ്ഞു. ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ഒരു ജീവനെ രക്ഷപെടുത്തിയതിൽ സന്തോഷം മാത്രമാണുള്ളതെന്ന്  അഫ്സൽ പ്രതികരിച്ചു. താൻ രക്ഷപെടുത്തിയ ആളെ കാണണം സുഖ വിവരം തിരക്കണം മറ്റൊന്നും പ്രതീക്ഷിച്ചല്ല ഇങ്ങനെ ചെയ്യാൻ തോന്നിയതെന്നും അഫ്സൽ പറഞ്ഞു. ശനിയാഴ്ച രാവിലെ നെയ്യാർ ജലസംഭരണിയിലെ രണ്ടാം ചെറുപണക്ക് സമീപമാണ് 17 കാരിയായ പേയാട് ഭജനാമഠം വിമല നിവാസിൽ  വിദ്യാർഥിനിയുമായ  ലക്ഷ്മി 17 ബന്ധുക്കളായ 4 കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ കാൽവെഴുതി വെള്ളത്തിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടി വീഴാൻ പോയപ്പോൾ കുട്ടിയെ പിടിച്ചു മാറ്റുന്നതിനിടെയാണ് ലക്ഷ്മി കാൽവ എഴുതി വെള്ളത്തിലേക്ക് പോയത്.

ബന്ധുക്കളുടെയും അവിടെ കൂടി നിന്നവരുടെയും നിലവിളികേട്ട് ഈ സമയം അതുവഴി സുഹൃത്തിന്റെ ആശുപത്രി ആവശ്യത്തിനായി ബൈക്കിൽ പോകുകയായിരുന്ന വാഹനം നിർത്തി സമ്പ്രനിയിലേക്ക് എടുത്തുചാടി ലക്ഷ്മിയെ കരക്ക് എത്തിക്കുകയായിരുന്നു. മൂന്നുതവണ കൈ ഉയർത്തി രക്ഷിക്കാനായി ലക്ഷ്മി കരഞ്ഞെങ്കിലും കൂടി നിന്നവർക്ക് ആർക്കും ലക്ഷ്മിയെ രക്ഷപ്പെടുത്താനായില്ല.

നെയ്യാർ ഡാം സ്വദേശിയായ  തൊഴിലുറപ്പ് തൊഴിലാളിയായ ഷൈലജ ബീവിയുടെ മകനാണ് ബാങ്കിലെ കളക്ഷൻ ഏജന്റായും കാറ്ററിങ് ജോലിയും ഒക്കെ ചെയ്യൂ കുടുംബം പുലർത്തുന്ന അഫ്സൽ. നിർധന കുടുംബത്തിലെ അംഗമായ  അഫ്സലിന് ഇപ്പോൾ നാനാഭാഗത്തുനിന്നും ആശംസയും ആദരവും ഒക്കെ ലഭിക്കുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം