
എറണാകുളം: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ഒരുകുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിൽ താമസക്കാരായ രാധാമണി , മക്കളായ സുരേഷ് കുമാർ , സന്തോഷ് കുമാർ എന്നിവരാണ് മരിച്ചത്.
മൃതദഹേങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചികിത്സ ആവശ്യത്തിനായി കൊച്ചിയിൽ എത്തിയ ഇവർ കഴിഞ്ഞ 14നാണ് മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam