വീട്ടുകാർ മലേഷ്യയിലേക്ക് പോയി, വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് കവർന്നത് 15 പവൻ സ്വർണവും 4 ലക്ഷം രൂപയും

Published : May 23, 2025, 07:21 PM IST
വീട്ടുകാർ മലേഷ്യയിലേക്ക് പോയി, വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് കവർന്നത് 15 പവൻ സ്വർണവും 4 ലക്ഷം രൂപയും

Synopsis

കേരള സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്റ്റർ അനിൽകുമാറിൻ്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്. 15 പവനും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം. 15 പവനും നാല് ലക്ഷം രൂപയും മോഷണം പോയതായി പരാതി. കേരള സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്റ്റർ അനിൽകുമാറിൻ്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്. 

കഴിഞ്ഞ നാല് ദിവസമായി വീട്ടിൽ ആളില്ലായിരുന്നു. നാല് ദിവസം മുമ്പ് മലേഷ്യയിലേക്ക് യാത്ര പോയ അനിൽകുമാർ രാവിലെ വീട്ടിലെത്തി നോക്കുമ്പോഴായിരുന്നു വീടിന്‍റെ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കാണപ്പെട്ടത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് പല സ്ഥലങ്ങളിലായി വച്ചിരുന്ന സ്വർണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. അനിൽ കുമാറിന്‍റെ പരാതിയിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിരലടയാള വിദഗ്ധരും, ഡോക്സ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ