കുടുംബപ്രശ്നം തർക്കത്തിലേക്ക്, പിന്നെ കയ്യാങ്കളി; കൊല്ലത്ത് ബന്ധുക്കൾ ചേർന്ന് മർദിച്ചെന്ന് യുവതിയുടെ പരാതി

Published : Jan 20, 2025, 03:34 PM IST
കുടുംബപ്രശ്നം തർക്കത്തിലേക്ക്, പിന്നെ കയ്യാങ്കളി; കൊല്ലത്ത് ബന്ധുക്കൾ ചേർന്ന് മർദിച്ചെന്ന് യുവതിയുടെ പരാതി

Synopsis

ഇരവിപുരത്ത് ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചെന്ന് യുവതിയുടെ പരാതി. 24 കാരിയായ സോനുവിൻ്റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു. 

കൊല്ലം: ഇരവിപുരത്ത് ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചെന്ന് യുവതിയുടെ പരാതി. 24 കാരിയായ സോനുവിൻ്റെ പരാതിയിൽ
ഇരവിപുരം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 18 ആം തീയതിയാണ് കേസിനാപ്ദമായ സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് ബന്ധുകൾ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. മാതൃസഹോദരിയുടെ മകളും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരവിപുരം പൊലീസ് പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയെന്ന് ആരോപിച്ച് യുവതി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം