
കോട്ടയം: അത്യപൂർവ്വ രോഗം ബാധിച്ച എട്ട് മാസം മാത്രം പ്രായമുള്ള കുരുന്നിനായി സർക്കാരുകളുടെ സഹായം തേടുകയാണ് കോട്ടയത്തെ (Kottayam) ഒരു കുടുംബം. കാനഡയിൽ (Canada) മാത്രം കിട്ടുന്ന വിലയേറെയുള്ള മരുന്ന് എത്തിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടൽ നടത്തണം. ഇതിനായി സംസ്ഥാന സർക്കാരും എംപിമാരും മുൻകൈയെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
വിദഗ്ധ പരിശോധനയിലാണ് കുടമാളൂർ പുളിഞ്ചോടുള്ള അബിയുടെയും സൂര്യയുടെയും മകന് ഗാബ ട്രാൻസ് അമിനേസ് ഡെഫിഷ്യൻസി' (Gaba Transaminase Deficiency) എന്ന അത്യപൂർവ രോഗമെന്ന് കണ്ടെത്തിയത്. കുഞ്ഞ് അഹാന് അരയ്ക്ക് മുകളിൽ ചലനശേഷിക്കുറവാണ്. മറ്റ് നിരവധി ബുദ്ധിമുട്ടുകളും. രോഗമുക്തിക്ക് ചികിത്സയില്ല. വേദനയൊഴിവാക്കാനും അസുഖം കൂടാതിരിക്കാനും കുത്തിവയ്പ്പുണ്ടെങ്കിലും എട്ട് മാത്രം പ്രായമുള്ള കുരുന്നിന് ഇത് പ്രായോഗികമല്ല. തുടർന്നുള്ള അന്വേഷണത്തിലാണ് മൂക്കിലൂടെ ശ്വസിക്കാവുന്ന സ്പ്രേ വിദേശത്ത് ഉണ്ടെന്നറിഞ്ഞത്. പക്ഷേ മരുന്ന് നാട്ടിലെത്തിക്കാൻ നിരവധി പ്രതിസന്ധികളുണ്ട്.
ഒരുമാസത്തേയ്ക്കുള്ള മരുന്ന് 12 ലക്ഷം രൂപ വേണ്ടി വരും. കേന്ദ്രസർക്കാരിൽ നിന്നുള്ള നയതന്ത്ര ഇടപെടൽ ഉണ്ടായാൽ മരുന്നെത്തിക്കാൻ കഴിയും. മകനുമായുള്ള ആശുപത്രി ഓട്ടത്തിനിടെ ഉപജീവന മാർഗമായിരുന്ന ഓയിൽ കട നഷ്ടത്തിലായി. നിലവിൽ കോട്ടയത്തെ വ്യാപാര സ്ഥാപനത്തിൽ ജോലിക്ക് പോകുകയാണ് അബി. മരുന്നെത്തിക്കാനും കുഞ്ഞ് അഹാന്‍റെ ചികിത്സയ്ക്കും സുമനസുകളുടെ സഹായം കുടുംബം പ്രതീക്ഷിക്കുകയാണ്. കടൽ കടന്നെത്തുന്ന മരുന്നിനായുള്ള കാത്തിരിപ്പിലും.
ABY ANIRUDHAN
Account No: 99980110071029
Federal Bank, Sankranthi Branch, Kottayam
IFSC code: FDRL0002229
Ph: 9846392964
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam