ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുൻപിലാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. രണ്ട് മാസം മുമ്പ് പാപ്പാനെ കുത്തി കൊന്ന ആനയാണിത്.

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. ആറ് മാസം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തിയായിരുന്നു പാപ്പാന്റെ സാഹസം. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ ദേവസ്വം താത്കാലിക പാപ്പാനെ പുറത്താക്കി. കൊല്ലം സ്വദേശി അഭിലാഷിനെയാണ് പുറത്താക്കിയത്.

ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുൻപിലാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. രണ്ട് മാസം മുമ്പ് പാപ്പാനെ കുത്തി കൊന്ന ആനയാണിത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ പാപ്പാന്‍ വലംവെക്കുന്നതും തുമ്പികൈയില്‍ ഇരുത്തുന്നതിനിടെ കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാ. കുഞ്ഞ് ആനയുടെ കാലിനിടയിലേക്ക് വീഴുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. ദേവസ്വം പാപ്പാനാണ് കുഞ്ഞുമായി ആനയുടെ അടിയിലൂടെ നടന്നത്. താൽകാലിക പാപ്പാൻ്റെ കുഞ്ഞാണ് ഇതെന്നാണ് പുറത്ത് വരുന്നത് വിവരം.