
സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നായ ബത്തേരി നഗരത്തിലെ മാരിയമ്മന്‍ ക്ഷേത്ര ഉത്സവം നാളെ. ഇതോടനുബന്ധിച്ച് നാളെ വൈകുന്നേരം നാല് മണി മുതല്‍ ബത്തേരി ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ ഇപ്രകാരം
-പുല്‍പ്പളളി, മൈസൂര്‍ ,നമ്പ്യാര്‍കുന്ന്, പാട്ടവയല്‍ എന്നീ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബത്തേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകേണം
-കല്‍പ്പറ്റ, മാനന്തവാടി, വടുവന്‍ചാല്‍ എന്നീ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ യാത്രക്കാരെ ഹാപ്പി സെവന്‍ ഡേയ്‌സിന് സമീപമുളള അഖില പട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി നഗത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണം
-ചുളളിയോട്, താളൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും ഗാന്ധി ജംഗ്ഷന്‍ വഴി പഴയ ബസ്സ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണം
-കല്‍പ്പറ്റ, മാനന്തവാടി, വടുവഞ്ചാല്‍, അമ്പലവയല്‍, കൊളഗപ്പാറ വഴി മൈസൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊളഗപ്പാറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അമ്മായിപ്പാലം വഴി പുത്തന്‍ക്കുന്ന് നമ്പിക്കൊല്ലി വഴി മൈസൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
-മൈസുര്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പഴയ ബസ്സ് സ്റ്റാന്‍ഡിന് സമീപമുള്ള ബൈപ്പാസ് റോഡ്, അമ്മായിപ്പാലം, മണിച്ചിറ കൌളഗപ്പാറ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.
-കോഴിക്കോട് ഭാഗത്തു നിന്നും മൈസുര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊളഗപ്പാറ ജംഗ്ഷന്‍ വഴി തിരിഞ്ഞ് കുന്താണി, മലവയല്‍, അമ്മായിപ്പാലം വഴി മൈസുര്‍ ഭാഗത്തേക്ക് തിരിഞ്ഞ് പോകണം.
- ചരക്ക് വാഹനങ്ങള്‍, ലോറി മുതലായ കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന മറ്റ് വലിയ വാഹനങ്ങള്‍ കൊളഗപ്പാറ ജംഗഷന് മുന്‍പായി റോഡില്‍ അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടതാണ്.
-മൈസൂര്‍ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍, ലോറി മുതലായ മറ്റ് വലിയ വാഹനങ്ങള്‍ കല്ലൂര്‍ റോഡില്‍ അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടതാണ്.
-ലുലു ജംഗ്ഷന്‍ മുതല്‍ ചുങ്കം ജംഗ്ഷന്‍ വരെ വൈകുന്നേരം നാല് മണി മുതല്‍ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. വാഹന പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam