സഹോദരിക്ക് കൂട്ടിരിക്കാനെത്തി, കറങ്ങിക്കൊണ്ടിരുന്ന ഫാൻ തലയിൽ പതിച്ചു, അഞ്ച് തുന്നിക്കെട്ട്

Published : Jun 10, 2022, 12:09 PM IST
സഹോദരിക്ക് കൂട്ടിരിക്കാനെത്തി, കറങ്ങിക്കൊണ്ടിരുന്ന ഫാൻ തലയിൽ പതിച്ചു, അഞ്ച് തുന്നിക്കെട്ട്

Synopsis

സഹോദരിയെ കാണാൻ ആശുപത്രിയിലെത്തിയിലെത്തിയ സഹോദരന്റെ തലയിൽ ഫാൻ പൊട്ടി വീണ് പരിക്കേറ്റു.

ആലപ്പുഴ:  സഹോദരിയെ കാണാൻ ആശുപത്രിയിലെത്തിയിലെത്തിയ സഹോദരന്റെ തലയിൽ ഫാൻ പൊട്ടി വീണ് പരിക്കേറ്റു. ഇന്നലെ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് സംഭവം. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ. അജേഷിന്റെ (45) തലയിലാണ് ഫാൻ വീണത്. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകൽ 12.30 ന് രീക്ഷണ മുറിയിൽ വെച്ചാണ് അജേഷിന് പരിക്കേറ്റത്. 

ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റൽ അനുഭവപ്പെട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് ആശുപ്തരിയിലെത്തിയത്. നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപം നിൽക്കുമ്പോൾ, കറങ്ങിക്കൊണ്ടിരുന്ന ഫാൻ വലിയ ശബ്ദത്തോടെ പൊട്ടി അജേഷിന്റെ തലയിൽ വീഴുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. 

വാഹനം മോഷണം പോയി, നഷ്ടം കൊടുക്കില്ലെന്ന് ഇൻഷൂറൻസ് കമ്പനി, 8.20 ലക്ഷം നൽകാൻ വിധി

മുറിവ് തുന്നുകയും സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്ത ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ അജേഷിനെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു. . പരിശോധനയ്ക്കായി വീണ്ടും ഇന്ന് എത്താൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. പഴകി ദ്രവിച്ച ഫാൻ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നതായി രോഗികൾ പറ‍യുന്നു.

ദളിത് യുവാവിനെ പ്രണയിച്ചു; 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു 

ബെംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ചതിന്, 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. മൈസൂരുവിലെ പെരിയപട്ടണയിലാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.മുന്നാക്ക വിഭാഗമായ വൊക്കലിഗ സമുദായത്തിലാണ് ശാലിനിയുടെ കുടുംബം.

 സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ യുവാവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പെണ്‍കുട്ടി നിലപാട് എടുത്തു.

Read more: ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം; യുഎഇയില്‍ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിന് ജയില്‍ശിക്ഷ

ഇതോടെ പെണ്‍കുട്ടിയെ പോലീസ് സര്‍ക്കാരിന്റെ സംരക്ഷണകേന്ദ്രത്തിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്നും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവര്‍ത്തിച്ചു. ഇതിനെ തുടർന്ന് പിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തില്‍ കൊണ്ടിട്ടു. പെണ്‍കുട്ടിയുടെ പിതാവ് സുരേഷ്നെ പോലീസ് അറസ്റ്റ് ചെയ്തു.

Read more: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടി പുഴയിലേക്ക് ചാടി, സമീപവാസികൾ രക്ഷപ്പെടുത്തി

PREV
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ