ഫോണി ചുഴലിക്കാറ്റ്; ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി

Published : May 06, 2019, 03:18 PM IST
ഫോണി ചുഴലിക്കാറ്റ്; ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി

Synopsis

ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകളുടെ പുതുക്കിയ ലിസ്റ്റ് റെയില്‍ പുറത്തിറക്കി. മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകളുടെ പുതുക്കിയ ലിസ്റ്റ് റെയില്‍വേ പുറത്തിറക്കി. മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം - പാറ്റ്ന എക്സ്പ്രസിനും അന്ത്യോദയ എക്സ്പ്രസിനും നാളെ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. 8 ന് കന്യാകുമാരിയിലെത്തുന്ന ദിബ്രുഗഡ് - കന്യാകുമാരി എക്സ്പ്രസിന്‍റെ സര്‍വ്വീസും റദ്ദാക്കി.

1. ട്രെയിന്‍ നമ്പര്‍ 22643 എറണാകുളം - പാറ്റ്ന (ആഴ്ചയില്‍. മെയ് 6,7 തീയതികളില്‍ ഉണ്ടാകില്ല). 
2. ട്രെയിന്‍ നമ്പര്‍ 22878 എറണാകുളം - ഹൗറ അന്ത്യോദയ (ആഴ്ചയില്‍. മെയ് 7 ന് സര്‍വ്വീസ് ഉണ്ടായിരിക്കില്ല) 
3. ട്രെയിന്‍ നമ്പര്‍ 15906 ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ് ( മെയ് 8 ന് സര്‍വ്വീസ് ഉണ്ടായിരിക്കില്ല.)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോൺ​ഗ്രസ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ ദുരൂഹ മരണം; ഭാര്യയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി വി ജോയ് എംഎൽഎ
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്ത് വിജയിച്ച സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു