സന്നിധാനത്തിന് കാവലായി മൂന്ന് പതിറ്റാണ്ട്; സബ് ഇൻസ്പെക്ടർക്ക് യാത്രയയപ്പ്, അയ്യപ്പ ചിത്രം ഉപഹാരമായി നൽകി എഡിജിപി എസ്. ശ്രീജിത്ത്

Published : Nov 30, 2025, 04:39 PM IST
Sabarimala

Synopsis

30 വർഷം ശബരിമലയിൽ സേവനം അനുഷ്ഠിച്ച സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്ക് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകി. 2026-ൽ വിരമിക്കാനിരിക്കെയാണ് ഈ യാത്രയയപ്പ്. 

പത്തനംതിട്ട: 30 വർഷം ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്. 2026 ജനുവരിയിൽ വിരമിക്കുന്ന കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകിയത്.

എഡിജിപി എസ് ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി. ജീവിതത്തിലെ വലിയ കാലയളവ് പൊലീസിൽ ജോലി ചെയ്ത ശേഷം അയ്യപ്പ സന്നിധിയിൽ നിന്ന് വിരമിക്കാൻ അവസരം ലഭിച്ചത് അനുഗ്രഹമാണെന്ന് മധുസൂദനൻ പറഞ്ഞു. 1995-ൽ കെ എ പി 4 ബറ്റാലിയനിൽ പൊലീസുകാരനായി പ്രവേശിച്ചതു മുതൽ മധുസൂദനൻ ശബരിമലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2026 ജനുവരി 31 വരെയാണ് സർവീസ് കാലയളവ്. കൊടിമരത്തിന് സമീപം നടന്ന ചടങ്ങിൽ കാസർകോട് ജില്ലയിൽ നിന്നുള്ള ഡിവൈഎസ്പി ടി ഉത്തംദാസ്, ഇൻസ്പെക്ടർമാരായ കെ പി സുധീഷ് കുമാർ, ജിജേഷ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൈക്കിള്‍ ഓടിക്കാൻ ഗ്രൗണ്ടിലെത്തുന്ന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു, ഓട്ടോയിൽ കയറ്റികൊണ്ടുപോയി പീഡനം; 60കാരൻ പിടിയിൽ
പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്‍റെ വാഹനം തടഞ്ഞു; പിന്നാലെ ആക്രമണം, ബൈക്കും പണവും ഫോണും കവര്‍ന്നു