റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ മിമിക്രി പരിശീലിപ്പിക്കാൻ എത്തിയ അധ്യാപകന്‍റെ ക്രൂരത; 5 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

Published : Nov 30, 2025, 03:08 PM IST
 mimicry teacher abuses minor girl

Synopsis

കോഴിക്കോട് 11 വയസ്സുകാരിയെ മിമിക്രി പരിശീലനത്തിന്റെ മറവിൽ പീഡിപ്പിച്ച അധ്യാപകന് അഞ്ച് വർഷം കഠിന തടവ്. 

കോഴിക്കോട്: 11 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ മിമിക്രി പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ച യുവാവിനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര ചെനോളി സ്വദേശി ഷൈജുവിനെയാണ് (44) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി അഞ്ച് വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ജഡ്ജി കെ. നൗഷാദലിയുടേതാണ് വിധി.

2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മിമിക്രി അധ്യാപകനാണ് ഷൈജു. ഒരു റിയാലിറ്റി ഷോയില്‍ അവസരം ലഭിക്കുന്നതിന് വിദ്യാര്‍ത്ഥിനിയെ പരിശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശീലിപ്പിക്കാൻ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ വീട്ടില്‍ വച്ചും ഇതിന് തൊട്ടടുത്തായുള്ള ബന്ധു വീട്ടില്‍ വച്ചും പീഡിപ്പിക്കകയായിരുന്നു. ഈ വീടുകളില്‍ കുട്ടിയെ പരിശീലിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. സ്‌കൂളിലെ ടീച്ചറോട് വിദ്യാര്‍ത്ഥിനി സംഭവങ്ങള്‍ വിശദീകരിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കൊയിലാണ്ടി എസ്‌ഐമാരായ എംഎല്‍ അനൂപ്, വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസന്വേഷിച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ