
അടിമാലി: കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. അടിമാലിയില്‍ പണിക്കൻകുടി കുളത്തും കരയിൽ സുരേന്ദ്രൻ (കുഞ്ചൻ) ആണ് മരിച്ചത്. 58 വയസ്സായിരുന്നു.
മരച്ചീനി തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സുരേന്ദ്രൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.
ഭാര്യ- പൊന്നമ്മ. മക്കൾ- സുധീഷ്, ശ്രുതി, സുജിത്. മരുമക്കൾ- രശ്മി, റെജി.
കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ച സംഭവവും ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര സ്വദേശി സഫ്ന സലീം (21) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കുടുംബാംഗങ്ങൾക്കൊപ്പം കുട്ടിക്കാനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോഴാണ് സഫ്ന കുഴഞ്ഞു വീണത്.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെളിച്ചിക്കാല ബദരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്.