വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍

Published : Jan 12, 2023, 04:47 PM ISTUpdated : Jan 12, 2023, 05:35 PM IST
വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍

Synopsis

പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു.

വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ഉടൻ നൽകും. ഇത് സംബന്ധിച്ച് വനം മന്ത്രി കളക്ടർക്ക് നിർദേശം നല്‍കി.

ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. ഉടനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്‍റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. 

കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം, പ്രദേശത്ത് നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. വനപാലകരെ നാട്ടുകാർ തടഞ്ഞു. മാനന്തവാടി എംഎൽഎ ഒ ആർ കേളു സ്ഥലത്ത് എത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രശാന്തിന് ഒരുപടി മുകളിൽ; എംഎൽഎയുടെ നെയിം ബോർഡിന് മുകളിൽ കൗൺസിലറുടെ നെയിംബോർഡ് സ്ഥാപിച്ച് ശ്രീലേഖ, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്നും പരിഹാസം
ന്യൂ ഇയർ ആഘോഷത്തിന് വിളമ്പിയ പൊറോട്ടയും ഇറച്ചിയും ചതിച്ചു! ഛർദ്ദിയും വയറിളക്കവും ബാധിച്ച് 45 പേർ ആശുപത്രിയിൽ