
മാന്നാര്‍: പ്രളയത്തില്‍ കരിമ്പ് കര്‍ഷകന് 10 ലക്ഷം രൂപയുടെ നാശനഷ്ടം. ആലപ്പുഴ പാണ്ടനാട് വടക്ക് തെങ്ങുംപറമ്പില്‍ ഷിബു ജോര്‍ജി (51) നാണ് വെള്ളപ്പൊക്കത്തില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായത്. എട്ടേക്കര്‍ കരിമ്പ് കൃഷിയാണ് പ്രളയത്തില്‍ നശിച്ചത്. കരിമ്പടിക്കുന്ന ചക്ക്, ശര്‍ക്കര തോണി, അനുബന്ധ ഉപകരണങ്ങള്‍, പാത്രങ്ങള്‍, നൂറ്റി അമ്പതോളം പാട്ടകള്‍, കുറുക്കുപുര എന്നിവയാണ് നശിച്ചത്.
വര്‍ഷങ്ങളായി കരിമ്പ് കൃഷിനടത്തിയാണ് ഷിബു ജീവിക്കുന്നത്. സബ്സിഡി പോലുമില്ലാതെ അമിത വില നല്‍കിയാണ് പന്തളം, കല്ലുങ്കല്‍ എന്നിവടങ്ങളില്‍നിന്നും തലക്കം വാങ്ങി എട്ടേക്കറില്‍ ഷിബു കരിമ്പ് കൃഷിയിറക്കിയിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam