
പാലക്കാട്: കാർഷിക ആവശ്യത്തിനുള്ള വെള്ളം വ്യവസായത്തിന് നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജലവിഭവ വകുപ്പ് എൻജിനീയറെ ഉപരോധിച്ച് പാലക്കാട്ടെ കർഷകർ. വ്യവസായ ലോബിയെ സഹായിക്കുന്ന കിൻഫ്ര പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കഞ്ചിക്കോട് വ്യവസായ പാർക്കിലേക്ക് വെള്ളം എത്തിക്കാനുള്ള ജലവിഭവ വകുപ്പിന്‍റെ നീക്കത്തിനെതിരെ കർഷക പ്രതിഷേധം ശക്തമാവുകയാണ്. മതിയായ പഠനം നടത്താതെ കഞ്ചിക്കോട് പുതിയ തടയണ നിർമിക്കാുള്ള നീക്കത്തോടും കർഷകർ എതിർപ്പ് പ്രകടിപ്പിച്ചു. മലമ്പുഴ ഡാമിലെ വെള്ളം ഉപയോഗിക്കുമ്പോൾ കാർഷിക ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് ഹൈക്കോടതി വിധി. ഡാമിലെ വെള്ളം വ്യവസായ ആവശ്യങ്ങൾക്കായി വിട്ടുനൽകാനുള്ള തീരുമാനം ജലവിഭവ വകുപ്പ് വ്യവസായ ലോബിക്ക് കുട പിടിക്കുന്നതിന്‍റെ തെളിവാണെന്ന് കർഷകർ ആരോപിക്കുന്നു.
മലമ്പുഴയിൽ നിന്ന് വ്യാവസായിക ആവശ്യത്തിന് നൽകുന്ന വെള്ളത്തിന്‍റെ കൃത്യമായ അളവ് പുറത്ത് വിടണമെന്നും കർഷകർ ആവശ്യപ്പെട്ടു. കർഷകരെ മറന്നുള്ള നീക്കത്തിൽ നിന്ന് ജല വിഭവ വകുപ്പ് പിന്നോട്ട് പോയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കർഷരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam