മുത്തങ്ങയിലെ രാത്രിയാത്ര നിരോധനം: 20 കിലോമീറ്റര്‍ ദുരം നടന്ന് അതിര്‍ത്തിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്

By Web TeamFirst Published Sep 30, 2019, 2:30 PM IST
Highlights

ആറ് ദിവസമായി നിരാഹാര സമരവുമായി വ്യാപാരികളും നാട്ടുകാരും സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കര്‍ഷകരുടെ മാര്‍ച്ച്.

കല്‍പ്പറ്റ: കൊല്ലഗല്‍-കോഴിക്കോട് ദേശീയപാത (ദേശീയപാത 766) സ്ഥിരമായി അടച്ചിടാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ലോങ് മാര്‍ച്ച് നടത്തി. ആറ് ദിവസമായി നിരാഹാര സമരവുമായി വ്യാപാരികളും നാട്ടുകാരും സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാവിലെ ബത്തേരിയില്‍ നിന്നും 20 കിലോ മീറ്ററോളം താണ്ടി കര്‍ണാടക വനാതിര്‍ത്തിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. 

തനത് കര്‍ഷകുടെ വേഷമണിഞ്ഞ് നിരവധിപേര്‍ മാര്‍ച്ചില്‍ അണിനിരന്നു. വിദ്യാര്‍ഥികളും പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് മാര്‍ച്ചിനെത്തി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച റാലിയില്‍ മുലങ്കാവ്, നായ്‌ക്കെട്ടി, കല്ലൂര്‍ എന്നിവിടങ്ങളില്‍ കാത്ത് നിന്ന് നിരവധി പേര്‍ പങ്കാളികളായി.

click me!