ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് സമീപനം കേരളത്തില്‍ വിലപ്പോവില്ല: കാനം രാജേന്ദ്രന്‍

By Web TeamFirst Published Oct 28, 2018, 10:25 PM IST
Highlights

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് മേലെയാണ് ആചാരങ്ങളും വിശ്വാസങ്ങളും എന്ന് പ്രഖ്യാപിച്ച ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെ നിലപാട് കോടതിയലക്ഷ്യമാണെന്നും വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേരള ഗവണ്‍മെന്റ് അധികാരത്തില്‍നിന്നും താഴെയിറക്കുമെന്ന് വെല്ലുവിളി കേരളം അവജ്ഞയോടെ പുറംതള്ളുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് മേലെയാണ് ആചാരങ്ങളും വിശ്വാസങ്ങളും എന്ന് പ്രഖ്യാപിച്ച ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെ നിലപാട് കോടതിയലക്ഷ്യമാണെന്നും വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേരള ഗവണ്‍മെന്റ് അധികാരത്തില്‍നിന്നും താഴെയിറക്കുമെന്ന് വെല്ലുവിളി കേരളം അവജ്ഞയോടെ പുറംതള്ളുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

അഭിപ്രായസ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന  സംഘപരിവാര്‍ സംഘടനകളുടെ നിഷേധാത്മക സമീപനമാണ് സന്ദീപാനന്ദഗിരിയുടെ നേരെ നടന്ന ആക്രമണം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ ഐ ടി യു സി തൃശൂര്‍ ജില്ലാ സമ്മേളനം തൃശ്ശൂര്‍ ടാഗോര്‍ സെന്റിനറി ഹാളിലെ എ എം പരമന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡണ്ട് എന്‍ രാജന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ സി പി ഐ നാഷണല്‍ കൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ എംപി, എ ഐ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കെ പി രാജേന്ദ്രന്‍, എം എല്‍ എ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. രാജന്‍ സംസാരിച്ചു. വിവിധ യൂണിയനുകളെ പ്രധിനിധീകരിച്ച് 275 പേര്‍ പങ്കെടുക്കുന്ന സമ്മേളനം തിങ്കളാഴ്ച സമാപിക്കും. 

click me!