പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Web Desk   | Asianet News
Published : Aug 02, 2021, 12:38 AM IST
പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Synopsis

ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. ആത്‍മഹത്യാ  കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. 

കോഴിക്കോട് : പിതാവിനേയും മകളേയും  സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട്  റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ  ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്‌ ഇന്ന് വൈകീട്ട് മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലായി  ഫാനിൽ കെട്ടി തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്. 

ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. ആത്‍മഹത്യാ  കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പീതാംബരന്റെ ഭാര്യ: പ്രഭാവതി. മകൻ:പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ)അസി.കമ്മീഷൻ എ.എം സിദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പൂമാരുതൻ' തട്ടി ബോധരഹിതനായി യുവാവ്, തെയ്യത്തിന്റെ തട്ടേറ്റത് വെള്ളാട്ടത്തിനിടയിൽ
ഇടുക്കിയിൽ സോണിയ ഗാന്ധി നിലംതൊട്ടില്ല, കോൺഗ്രസ് പാരമ്പര്യം, മത്സരിച്ചത് ബിജെപിക്കായി, ഫിനിഷ് ചെയ്തത് മൂന്നാമത്