വാക്കുതര്‍ക്കം കയ്യാങ്കളിയായി; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ബന്ധുവായ യുവാവ് കസ്റ്റഡിയിൽ

Published : Mar 15, 2025, 02:55 PM IST
വാക്കുതര്‍ക്കം കയ്യാങ്കളിയായി; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ബന്ധുവായ യുവാവ് കസ്റ്റഡിയിൽ

Synopsis

പാലക്കാട് പട്ടാമ്പി കൊപ്പത്ത് അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായി വിനോദ് പിടിയിലായി.

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായി വിനോദിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വ൪ഷങ്ങളായി ഇരുവരും തമ്മിൽ അതിർത്തി തർക്കമുണ്ട്.

ഇന്ന് വീണ്ടും ഇരുവരും തമ്മിൽ വഴക്കുണ്ടായി. വാക്കുത൪ക്കം കയ്യാങ്കളിയായതോടെ വിനോദ് കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ചാമിയെ വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വൈശാഖിനും വെട്ടേറ്റത്. ചാമിയുടെ കഴുത്തിനും വൈശാഖിന്‍റെ കൈക്കുമാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

പോളിടെക്നിക്ക് ലഹരി കേസ്; കഞ്ചാവെത്തിച്ചത് ആർക്കുവേണ്ടി? നിർണായക മൊഴി,അന്വേഷണം മൂന്നാം വർഷ വിദ്യാർഥിയിലേക്ക്

 

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു