തൃശൂരിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു, വാക്ക് തർക്കത്തിനൊടുവിൽ ഇരുവരേയും കുത്തിയത് അയൽവാസി

Published : Nov 29, 2022, 06:40 AM ISTUpdated : Nov 29, 2022, 07:46 AM IST
തൃശൂരിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു, വാക്ക് തർക്കത്തിനൊടുവിൽ ഇരുവരേയും കുത്തിയത് അയൽവാസി

Synopsis

വാക്ക് തർക്കത്തിനൊടുവിൽ കത്തിയുമായി എത്തിയ അയൽവാസി വേലപ്പൻ അച്ഛനെയും മകനെയും കുത്തുകയായിരുന്നു


തൃശൂ‍ർ : വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂർ ചേർപ്പ് പല്ലിശേരിയിലാണ് സംഭവം.പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്.  രാത്രി പത്തരയോടെയാണ് സംഭവം. 

 

അയൽവാസി വേലപ്പനുമായി ഉണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്കെത്തുകയായിരുന്നു. കത്തിയുമായി എത്തിയ വേലപ്പൻ അച്ഛനെയും മകനെയും കുത്തി. ഇരുവരെയും ഉടൻ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിയെ ചേർപ്പ് പൊലീസ് പിടികൂടി

സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ വധക്കേസിലെ കുറ്റവാളിയെ കെഎസ്ആർടിസി പിരിച്ചുവിട്ടു

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍
രാത്രി സ്‌കൂട്ടറോടിച്ച് മനോജ് എത്തിയത് പൊലീസിന് മുന്നിൽ; ഫൂട്ട് ബോർഡിലെ ചാക്കിൽ നിറച്ച് കടത്തിയ 450 പാക്കറ്റ് ഹാൻസുമായി പിടിയിൽ