മതിയായ രേഖകളില്ല, മലപ്പുറത്ത് വാഹനത്തില്‍ കടത്തുകയായിരുന്ന 78 ലക്ഷം പിടികൂടി

Published : Nov 28, 2022, 10:59 PM ISTUpdated : Nov 28, 2022, 11:42 PM IST
 മതിയായ രേഖകളില്ല, മലപ്പുറത്ത് വാഹനത്തില്‍ കടത്തുകയായിരുന്ന 78 ലക്ഷം പിടികൂടി

Synopsis

കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

മലപ്പുറം: അരീക്കോട് മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി. വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ