മകളുടെ വിവാഹ ശേഷം വീട്ടിലെത്തിയ പിതാവ് കുഴഞ്ഞുവീണു; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Published : Oct 20, 2025, 12:39 PM IST
 Father collapses

Synopsis

വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് കുഴഞ്ഞു വീണത്

തിരുവനന്തപുരം: മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് സ്വദേശി ഷാഫിയാണ് മരിച്ചത്. ഇന്നലെ രാവിലെ പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം.

ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് കുഴഞ്ഞു വീണത്. അവശനായി കണ്ട ഷാഫിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ച് മണിയോടെ പെരിങ്ങമ്മല ചിറ്റൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തി. ഭാര്യ: റജില

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്