
ഇടുക്കി: ദുരൂഹസാഹചര്യത്തിൽ മരിച്ച 27 ദിവസം പ്രായമായ പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചതില്‍ സംശയം പ്രകടിപ്പിച്ച് കുട്ടിയുടെ പിതാവ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ദേവികുളം പോലീസ് കേസെടുത്തു. സംഭവത്തില്‍ വട്ടവട പിഎച്ച്എസ്സി ഡോക്ടർക്കെതിരെയും നടപടിക്ക് സാധ്യത.
തിരുമൂർത്തിയുടെ 27 ദിവസം പ്രായമായ മകളാണ് കഴിഞ്ഞ ബുധനാഴ്ച 11 മണിയോടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. മാതാവ് വിശ്വലക്ഷ്മി പാൽനൽകുന്നതിനിടെയാണ് കുട്ടി മരണപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. വട്ടവട പിഎച്ച്സിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് കുട്ടിയെ മൂന്നു മണിയോടെ ബന്ധുക്കൾ പൊതു സ്മശാനത്തില്‍ സംസ്കരിച്ചു. എന്നാൽ സംഭവം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിക്കാൻ കൂട്ടാക്കിയില്ല.
വ്യാഴാഴ്ച രാവിലെ ദേവികുളം എസ്ഐ ദിലീപ് കുമാറിന് ലഭിച്ച രഹസ്യവിവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികയുള്ളതായി കണ്ടെത്തി. മാതാവുമായി പിണങ്ങി താമസിക്കുന്ന പിതാവ് കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് കേസെടുത്തത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോട്ടം നടത്തുന്നതിന് പോലീസ് ആർഡിഒയ്ക്ക് അപേഷ നൽകി. മൃതദേഹം അടക്കിയ ശ്മശാനത്തിൽ പൊലീന് കാവൽ ഏർപ്പെടുത്തി. സംഭവം അറിഞ്ഞിട്ടും വിവരം പോലീസിന് കൈമാറാത്ത ഡോക്ടർക്കെതിരെ വകുപ്പുതല നടപടിക്കും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam