ഇടുക്കിയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം

Published : Jul 17, 2025, 06:24 PM IST
delhi high court

Synopsis

മകളെ പീഡിപ്പിച്ച് അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. അഞ്ച് വയസ് മുതൽ എട്ട് വയസ് വരെയാണ് പ്രതി മകളെ പീഡിപ്പിച്ചത്.  

ഇടുക്കി: ഇടുക്കിയിൽ സ്വന്തം മകളെ പീഡിപ്പിച്ച് അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. അഞ്ച് വയസ് മുതൽ എട്ട് വയസ് വരെയാണ് പ്രതി മകളെ പീഡിപ്പിച്ചത്. എട്ടാം വയസിൽ നിരന്തരമായി വയറ് വേദനയെ ഉണ്ടായതിനെ തുടർന്നാണ് കുട്ടി വിവരം അമ്മയോട് പറഞ്ഞത്.

പിതാവ് ഇങ്ങനെ ചെയ്യുന്നത് വയറ് വേദനക്ക് കാരണമാകുമോയെന്ന് സംശയം ചോദിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നൽകി വിവരങ്ങൾ ശേഖരിച്ച് 2020 ൽ കരിമണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് വർഷം കൂടെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്കും നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ