
ഭൂതവഴി: കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് അട്ടപ്പാടി ഭൂതവഴിയിലെ ശെൽവരാജ്. ചികിത്സക്കായുളള പണത്തിനായി സാമൂഹ്യമാധ്യമങ്ങൾ വഴി 100 രൂപ ചലഞ്ച് തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. നിലവിൽ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ശെൽവരാജുള്ളത്. ഭൂതവഴിയിലെ ശെൽവരാജ് ഇങ്ങിനെ കിടപ്പിലായിട്ട് മാസങ്ങൾ കഴിഞ്ഞു. കൂലിപ്പണിയില്ലാതായതോടെ കുടുംബത്തിന് വരുമാനവുമില്ല.
+2വി ലും 9ലും പഠിക്കുന്ന മക്കളുടെ പഠനച്ചിലവ് നോക്കണം. അങ്ങനെ വെല്ലുവിളികൾ ഏറെയായതിനോടൊപ്പമാണ് രോഗത്തിന്റെ കാഠിന്യവും കൂടിയത്. ഇനിയുളള ഏകമാർഗ്ഗം കരൾ മാറ്റിവയ്ക്കൽ മാത്രമാണ്. സ്വന്തം സഹോദരൻ ദാതാവാകുമെങ്കിലും ശസ്ത്രക്രിയക്ക് ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും വേണം. അന്നന്നത്തേക്കുളള വക ബ്നധുക്കളും അയൽവാസികളും നൽകുമ്പോൾ ഇത്രയും തുക എങ്ങിനെ കണ്ടെത്തണമെന്ന് ശെൽവന്റെ ഭാര്യ ചിത്രക്ക് അറിയില്ല.
നാട്ടുകാർ ചേർന്ന് ചികിത്സ സഹായ നിധി രൂപീകരിച്ചു. ഒരു കൈ സഹായത്തിനായി 100 രൂപ ചലഞ്ച് തുടങ്ങി.എന്നിട്ടും എങ്ങുമെത്തിയില്ല. മുഖ്യമന്ത്രി ഇടപെട്ട് ചികിത്സസഹായം ഒരുക്കണമെന്ന് മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീന്റെ നേതൃത്വത്തിൽ നാട്ടുകാർ നിവേദനവും നൽകിയിട്ടുണ്ട്.
Shelvaraj
account number: 32386879345
SBI Agali
IFSC: SBIN 0004614
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam