ഈ നാല് നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം 12000ത്തിലധികം ഫ്ലാറ്റുകളുണ്ട്. ഇവിടെയെല്ലാം കയറാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തൃശൂർ മോഡൽ വോട്ട് ചേർക്കൽ നടത്തുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാപകമായ വോട്ട് ചേർക്കൽ നടക്കുന്നത്. ന​ഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് വോട്ട് ചേർക്കുന്നത്. ജനാധിപത്യത്തിലെ വഞ്ചനാപരമായ കള്ളക്കളിയാണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ നാല് നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം 12000ത്തിലധികം ഫ്ലാറ്റുകളുണ്ട്. ഇവിടെയെല്ലാം കയറാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ഇവിടെ അടുത്തകാലത്ത് താമസമാക്കിയവർ ആരൊക്കെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഈ നാല് മണ്ഡലങ്ങളിൽ ബിജെപിയുടെ ഒരുഡസൻ നേതാക്കൾ തമ്പടിച്ചിട്ടുണ്ട്. എസ്ഐആർ വലിയ കുഴപ്പത്തിലേക്ക് പോകുന്നു. തിരുവനന്തപുരത്താണ് ഏറ്റവും അധികം വോട്ടർമാർ ഒഴിവാക്കപ്പെട്ടത്. തിരുവനന്തപുരം ന​ഗരത്തിലെ നാല് മണ്ഡലങ്ങളിലായി 22 ശതമാനത്തോളം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.