മൂന്നു വയസുകാരനായ മകനെ മർദ്ദിച്ച് അവശനാക്കി, ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്, അറസ്റ്റ്

Published : Aug 31, 2022, 01:24 AM IST
മൂന്നു വയസുകാരനായ മകനെ മർദ്ദിച്ച് അവശനാക്കി, ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്, അറസ്റ്റ്

Synopsis

ആറ്റിങ്ങലിൽ മൂന്ന് വയസുകാരനെ മർദ്ദിച്ച് അവശനാക്കിയ അച്ഛൻ റിമാൻഡിൽ.

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൂന്ന് വയസുകാരനെ മർദ്ദിച്ച് അവശനാക്കിയ അച്ഛൻ റിമാൻഡിൽ. ഇന്നലെയാണ് കുടവൂർകോണം സ്വദേശി ജോഷിയെ അറസ്റ്റ് ചെയ്തത്. ജോഷിയുടെ ഭാര്യ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. കടയ്ക്കാവൂർ അമ്പഴക്കണ്ടം സ്വദേശി അശ്വതിയുടെ പരാതിയിലാണ് ഭർത്താവ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെയും മൂന്ന് വയസ്സുള്ള മകനേയും ഭർത്താവ് സ്ഥിരമായി ആക്രമിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

ഭർത്താവിന്റെ മർദ്ദനം കാരണം അശ്വതി സ്വന്തം വീട്ടിൽ വന്നു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവിടെയെത്തിയ ബഹളമുണ്ടാക്കിയ പ്രതി അശ്വതിയേയും കുഞ്ഞിനെയും മർദ്ദിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു.

ഇടുപ്പെല്ലിന് പരിക്ക് പറ്റിയ കുട്ടിയെ നാട്ടുകാർ ആശുപത്രിൽ എത്തിച്ചു. പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി അന്വേഷണം തുടങ്ങിയതൊടെ അമ്മ പരാതി നൽകി. തുട‍ന്ന് നടത്തിയ തിരച്ചിലിലാണ് ജോഷിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതിയെ പിന്നീട് ആറ്റിങ്ങൽ കോർതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപ്ത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി യുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read more: ബദിയടുക്കയില്‍ കുടിവെള്ള പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, അറസ്റ്റ്

അതേസമയം താനൂര്‍ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദിനെയാണ് (24)യാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാൾ റിമാൻഡിലാണ്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 22കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും പിന്നീട് യുവാവിന്റെ പുത്തൂര്‍പള്ളിക്കലിലെ വീടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലെത്തിച്ച ശേഷം യുവതിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി