ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു, ഒരാള്‍ മരണപ്പെട്ടു; ദുരൂഹത

Published : Oct 05, 2021, 10:57 AM IST
ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു, ഒരാള്‍ മരണപ്പെട്ടു; ദുരൂഹത

Synopsis

കൂടെ കിണറ്റില്‍ വീണ രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്.

തിരുവനന്തപുരം: യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവാര്‍, അരുമാനുര്‍കട കോളനിയില്‍ സുരേഷ് (30) മരിച്ചത്. മദ്യപിച്ച് കിണറ്റിനരികിലിരിക്കുമ്പോള്‍ ആക്രമണത്തിനിടെ ഒരാള്‍ കിണറ്റില്‍ വീണതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കൂടെ കിണറ്റില്‍ വീണ രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ കിണറ്റില്‍ വീണതാണെന്നും എന്നാല്‍ ആരോ ആക്രമിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരും മദ്യലഹരിയിലായതിനാല്‍ സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മുഖത്ത് മര്‍ദ്ദനമേറ്റതിന്‍റെ പരിക്കുണ്ടായിരുന്ന അരുണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ കൈവരിയുള്ള മാലിന്യം നിറഞ്ഞ് കിടക്കുന്ന കിണറ്റിലാണ് സുരേഷ് വീണത്. ഇവിടെ കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് കിണറ്റില്‍ നിന്ന് മൃതദേഹം കരയ്ക്കെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ സംഭവത്തിന്‍റെ ചുരുളഴിയുകയുള്ളുവെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു. രാജേഷിന്റെ ഭാര്യ അഞ്ജു, മകന്‍ ആദിദേവ്(2)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വാഹനങ്ങളിൽ മിന്നൽ‍ പരിശോധന, കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയും, സൂക്ഷിക്കുകയും ചെയ്യുന്നവരെ പൂട്ടാൻ ഓപ്പറേഷൻ
പേരാമ്പ്രയിൽ അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ യുവതിക്കും 2 വയസുകാരി മകൾക്കും നേരെ മുളകുപൊടിയെറിഞ്ഞ് മോഷണശ്രമം