"എല്ലാം കൺട്രോളിലാണ്"; വനിതാദിനത്തിൽ ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്

Published : Mar 08, 2023, 02:06 PM IST
"എല്ലാം കൺട്രോളിലാണ്"; വനിതാദിനത്തിൽ ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്

Synopsis

ടീം ലീഡർ  കാർത്തിക ബി.എസ് വനിതാ ദിനത്തിൽ കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു. 

തിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്. കണ്ട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോൺസ് സെന്ററിൻ്റെ പൂർണ്ണ നിയന്ത്രണങ്ങളും ബുധനാഴ്ച വനിതാ എമർജൻസി റെസ്പോൺസ് ഓഫീസർമാർക്കായിരുന്നു. ടീം ലീഡർ  കാർത്തിക ബി.എസ് വനിതാ ദിനത്തിൽ കണ്ട്രോൾ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു. 

എമർജൻസി റെസ്പോൺസ് ഓഫീസറായ നിഷ ഇ.എസ് ആണ് ടീം ലീഡറിന്റെ താത്കാലിക ചുമതല നിർവഹിച്ചത്. ഇരുവർക്കും കീഴിൽ 18 വനിതാ എമർജൻസി റെസ്പോൺസ് ഓഫീസർമാരാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്ന 316 കനിവ് 108 ആംബുലൻസുകളുടെയും നീക്കങ്ങൾ ബുധനാഴ്ച രാവിലെ 7 മണിമുതൽ 4 മണി വരെയുള്ള ഷിഫ്റ്റിൽ പൂർണമായും നിയന്ത്രിച്ചത്. കണ്ട്രോൾ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലൻസുകൾ വിന്യസിച്ചതും ഇവരായിരുന്നു.

അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം, ഭാവനക്കൊപ്പം WCC പോരാട്ടം തുടരും': അ‍‍ഞ്ജലി മേനോൻ

തിരുവനന്തപുരം ടെക്നൊപാർക്ക് ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന കനിവ് 108 ആംബുലൻസ് എമർജൻസി റെസ്പോൺസ് സെൻ്ററിൽ ജോലി ചെയ്യുന്ന 70 എമർജൻസി റെസ്പോൺസ് ഓഫീസർമാരിൽ 30 പേർ വനിതകളാണ്. കണ്ട്രോൾ റൂമിന് പുറമെ സംസ്ഥാനത്ത് ഒരു വനിതാ ആംബുലൻസ് പൈലറ്റും 219 വനിതാ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരും കനിവ് 108 ആംബുലൻസുകളിൽ ജോലി ചെയ്യുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ