അഞ്ചാം ക്ലാസുകാരന്‍ സ്കൂളില്‍ പോകുന്നില്ല, വീട്ടില്‍ നിന്ന് ഇടയ്ക്ക് കാണാതാവുന്നു; അന്വേഷണത്തില്‍ ഒരു അറസ്റ്റ്

Published : Jul 20, 2023, 02:50 AM ISTUpdated : Jul 20, 2023, 01:10 PM IST
അഞ്ചാം ക്ലാസുകാരന്‍ സ്കൂളില്‍ പോകുന്നില്ല, വീട്ടില്‍ നിന്ന് ഇടയ്ക്ക് കാണാതാവുന്നു; അന്വേഷണത്തില്‍ ഒരു അറസ്റ്റ്

Synopsis

സ്വാമി എന്നയാൾ വിവിധ സ്ഥലങ്ങളിൽ കുട്ടിയെ കൊണ്ടുപോയതായും ജ്യൂസിൽ ഏതോ പൊടി കലർത്തി കൊടുത്തതായും പിന്നീട് പണം ആവശ്യപ്പെട്ടുവെന്നും കുട്ടി അതിനായി പണം മോഷ്ടിച്ചുവെന്നും രക്ഷിതാക്കൾ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. 

മലപ്പുറം: പത്ത് വയസ്സുകാരന് മയക്കുമരുന്ന് നൽകി നിരന്തരമായി പണം വാങ്ങിയിരുന്ന ആളെ അറസ്റ്റ് ചെയ്യാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടൽ. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് അതളൂർ സ്വദേശിയായ സ്വാമി എന്നു വിളിക്കുന്ന സുബ്രഹ്മണ്യനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസുകാരനായ കുട്ടി നിരന്തരമായി സ്കൂളിൽ പോകുന്നില്ലെന്നും ഇടയ്ക്കിടെ വീട്ടിൽ നിന്നും കാണാതാകുന്നു എന്നും കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ കൗൺസിലറെ അറിയിക്കുകയായിരുന്നു. 

സ്കൂൾ കൗൺസിലർ ആ വിവരം ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിക്കുകയും രക്ഷിതാക്കൾ കുട്ടിയെ തവനൂരിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഓഫീസിൽ ഹാജരാക്കുകയും ചെയ്തു. സ്വാമി എന്നയാൾ വിവിധ സ്ഥലങ്ങളിൽ കുട്ടിയെ കൊണ്ടുപോയതായും ജ്യൂസിൽ ഏതോ പൊടി കലർത്തി കൊടുത്തതായും പിന്നീട് പണം ആവശ്യപ്പെട്ടുവെന്നും കുട്ടി അതിനായി പണം മോഷ്ടിച്ചുവെന്നും രക്ഷിതാക്കൾ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ചൈൽഡ് വെൽഫയർ കമ്മിറ്റി കുട്ടിയെ തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയും സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കുറ്റിപ്പുറം പൊലീസിന് നിർദേശം നൽകുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് ചികിത്സ ആവശ്യമാണ് മനസിലായതിനെ തുടർന്ന് ചികിത്സക്ക് ആവശ്യമായ നടപടികളും സ്വീകരിച്ചു. തുടർന്നാണ് പൊലീസ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അയാൾക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Read also: ഈരാറ്റുപേട്ട സ്റ്റേഷനിലെ കാപ്പ പ്രതി, കിലോമീറ്ററുകൾ താണ്ടി എത്തി ആലപ്പുഴയിൽ മോഷണം; കുടുക്കിയത് സിസിടിവി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു
'എന്തിനാ വാവേ ഇത് ചെയ്തത്...', ദീപക്കിന്‍റെ അമ്മയുടെ കരച്ചിൽ ഉള്ളുലയ്ക്കുന്നു, ആ അമ്മയ്ക്ക് നീതി വേണം; ടി സിദ്ദിഖ്