വാഹനങ്ങള്‍ തട്ടിയെന്ന് പറഞ്ഞ് തര്‍ക്കം; താമരശ്ശേരി ചുരത്തിൽ ആംബുലൻസ് ഡ്രൈവറും കാര്‍ യാത്രക്കാരും തമ്മിലടിപിടി

Published : May 01, 2022, 11:02 PM IST
വാഹനങ്ങള്‍ തട്ടിയെന്ന് പറഞ്ഞ് തര്‍ക്കം; താമരശ്ശേരി ചുരത്തിൽ ആംബുലൻസ് ഡ്രൈവറും കാര്‍ യാത്രക്കാരും തമ്മിലടിപിടി

Synopsis

ആംബുലൻസിന്റെ പിറകിൽ ഫോർച്ചൂണർ കാർ വന്നിടിക്കുകയും പിന്നീട് കാർ യാത്രക്കാർ പുറത്തിറങ്ങി ആംബുലൻസ് ഡ്രൈവറെ മർദിക്കുകയായിരുന്നവെന്നാണ് പരാതിയില്‍ പറയുന്നത്.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ (Thamarassery Churam) പരസ്പരം വാഹനങ്ങള്‍ തട്ടിയെന്ന് പറഞ്ഞുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു.ചുരത്തിന്‍റെ ഏഴാം വളവിൽ വെച്ചാണ് സംഭവം. സുൽത്താൻ ബത്തേരിയിലെ അലിഫ് ഐസിയു ആംബുലൻസിന്റെ ഡ്രൈവർ അജേഷിനാണ് പരിക്കേറ്റത്. ചുരത്തിലെ ഏഴാം വളവിന് സമീപത്ത് വച്ച് രോഗിയെ ഇറക്കി വയനാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു അജേഷ്.

ആംബുലൻസിന്റെ പിറകിൽ ഫോർച്ചൂണർ കാർ വന്നിടിക്കുകയും പിന്നീട് കാർ യാത്രക്കാർ പുറത്തിറങ്ങി ആംബുലൻസ് ഡ്രൈവറെ മർദിക്കുകയായിരുന്നവെന്നാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ അജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ അജേഷിന്‍റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നതായി സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.

എന്നാൽ, ആംബുലൻസ് ഫോർച്ചൂണർ കാറിനെ ആദ്യം ഇടിച്ചതായും ഇതിന്‍റെ പ്രകോപനമാണ് മർദനത്തിൽ കലാശിച്ചതെന്നുമാണ് കാർ യാത്രക്കാർ പറയുന്നത്. കാറിലുണ്ടായിരുന്ന ഒരാളുടെ കാലില്‍ മറ്റൊരു ആംബുലൻസ്  തട്ടിച്ചതായും പരാതിയുണ്ട്. കാർ യാത്രക്കാർക്കും  മർദനമേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ പൊലീസ് എത്തുന്നത് വരെ കാർ യാത്രക്കാരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഫോർട്ടൂണർ കാറും യാത്രക്കാരെയും താമരശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. 

ഭീതി നിറച്ച് തെരുവ് നായകള്‍; വയനാട്ടില്‍ ഏഴുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു, പശുവിനെയും കടിച്ചു

കല്‍പ്പറ്റ: മേപ്പാടിയില്‍ ഏഴുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കുന്ദമംഗലംവയല്‍, മണ്ണാത്തിക്കുണ്ട് സ്വദേശികളായ ഏഴു പേര്‍ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ടൗണിന് സമീപമുള്ള മണ്ണാത്തിക്കുണ്ട് ആറുമുഖന്റെ ഭാര്യ മുനിയമ്മ (70), കുന്ദമംഗലംവയലിലെ മുജീബ്‌റഹ്മാന്റെ ഭാര്യ ഷഹര്‍ബാന്‍ (36), കുന്ദമംഗലംവയല്‍ സ്വദേശി റഷീദിന്റെ ഭാര്യ ജുനൈന (40)യ്ക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്. ജുനൈനയെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്.

ഷഹര്‍ബാന് പണിക്ക് പോകുമ്പോള്‍ മണ്ണാത്തിക്കുണ്ടില്‍ വെച്ചാണ് കടിയേറ്റത്. കാലിന് മൂന്നുതവണ കടിയേറ്റ മുനിയമ്മയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് കുന്ദമംഗലംവയല്‍, മേപ്പാടി എരുമക്കൊല്ലി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. എല്ലാവരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച കുന്ദമംഗലംവയലിലെ വളര്‍ത്ത് പശുവിനും കടിയേറ്റു.

കല്‍പ്പറ്റ നഗരസഭയിലടക്കം വയനാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ തെരുവ്‌ നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. കല്‍പ്പറ്റയില്‍ ഏറ്റവുമൊടുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി പേരെ തെരുവ്‌നായ്ക്കള്‍ ആക്രമിച്ച സംഭവങ്ങളുണ്ടായി. സുല്‍ത്താന്‍ബത്തേരി നഗരസഭ പ്രദേശങ്ങള്‍, അമ്പലവയല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും തെരുവ്‌നായ്ക്കള്‍ ആക്രമിച്ചതായ സംഭവങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്