
മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹോമിയോ മരുന്ന് നിർമാണ സ്ഥാപനമായ പാതിരപ്പള്ളി ഹോംകോയിൽ തീപിടുത്തം. അപകടത്തില്‍ ഇന്റർകോം ഉപകരണങ്ങളും ഫയലുകളും കത്തിനശിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു തീപിടുത്തം. അവധി ദിവസമായിരുന്നതിനാൽ സെക്യൂരിറ്റി മാത്രമേ സംഭവ സ്ഥലത്ത്ഉണ്ടായിരുന്നൊള്ളു. കമ്പിനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷൻ ഭാഗത്തു നിന്നുമാണ് തീ പടർന്നത്. ഇവിടെയുണ്ടായിരുന്ന ഇന്റർകോം ഉപകരണങ്ങളും കസേരകളും കഴിഞ്ഞ വർഷത്തെ ഇൻവോയിസ് ഫയലുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു.
ആലപ്പുഴയിൽ നിന്ന് 2 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഓഫിസ് കെട്ടിടത്തോട് ചേർന്നുള്ള ഫാക്ടറി കെട്ടിടത്തിൽ മരുന്ന് നിർമ്മാണത്തിനായി ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിട്ടുള്ളതിനാൽ തീപിടുത്തം അധികൃതരെയും നാട്ടുകാരെയും ഭയാശങ്കയിലാക്കിയിരുന്നു. എന്നാൽ സെക്യൂരിറ്റി ജീവനക്കാരും അഗ്നിശമന സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ പടരാതെ കെടുത്തിയതിനാൽ ആശ്വാസമായി.
ആലപ്പുഴ നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘവും എത്തിയിരുന്നു. തീപിടുത്തം ഉണ്ടാകുന്നതിന് മുമ്പ് ഹോംകോയ്ക്ക് മുന്നിലെ ട്രാൻസ്ഫോമറിലെ പൊട്ടിത്തെറി ശബ്ദം കേൾക്കുകയും സെക്യൂരിറ്റി ജീവനക്കാരൻ ഇവിടെ പോയി നോക്കി തിരികെ വന്നപ്പോഴാണ് കമ്പിനിയിൽ തീപടരുന്നത് കണ്ടെതെന്നും പൊലീസ് പറഞ്ഞു. ഇന്റർകോം ഉപകരണത്തിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. തീപിടുത്തത്തിൽ സംശയമൊന്നുമില്ലെന്നും എന്നാലും സിസിടിവി ഉൾപ്പെടെ പരിശോധിക്കുമെന്നും ഹോംകോ അധികൃതർ പറഞ്ഞു. ര്യവും പരിഗണിക്കാമെന്നും ഭാരവാഹിയായ ഗണേഷ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam