
പൂച്ചാക്കൽ: വില്‍പ്പനയ്ക്ക് ശേഷം മിച്ചം വന്ന ലോട്ടറിയിലൂടെ ഏജന്‍റ് ലക്ഷപ്രഭുവായി. 80 ലക്ഷത്തിന്‍റെ ഒന്നാം സമ്മാനമാണ് മാക്കേക്കടവിൽ ഗുരുനാഥൻ ലക്കി സെൻറർ എന്ന പേരിൽ ലോട്ടറി ഏജൻസി നടത്തിവരുന്ന പുഷ്പശരന് ലോട്ടറിയടിച്ചത്.
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് പുഷ്പശരന് ലഭിച്ചത്. 3 ലോട്ടറി ടിക്കറ്റുകൾ മിച്ചം വന്നിരുന്നു. ഇതിലൊന്നാണ് സമ്മാനാർഹമായത്. കെബി 442542 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് പുഷ്പശരനെ തേടി ഭാഗ്യമെത്തിയത്.
രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പുഷ്പശരൻ വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിൽ സജീവമാണ്. ജനയുഗം ഉൾപ്പടെയുള്ള പത്രങ്ങളുടെ ഏജൻറായും പ്രവർത്തിക്കുന്നുണ്ട്. മാക്കേക്കടവ് 503-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്‍റ് കൂടിയാണ് പുഷ്പശരന്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam