അഗ്നിബാധയിൽ കയർ ചാക്കുകളും ഉൽപന്നങ്ങളും കത്തിനശിച്ചു

Published : Mar 18, 2021, 08:34 AM IST
അഗ്നിബാധയിൽ കയർ ചാക്കുകളും ഉൽപന്നങ്ങളും കത്തിനശിച്ചു

Synopsis

തുടർന്ന് അയൽവീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ചെങ്കിലും തീ ആളിപടർന്നു. ആലപ്പുഴയിലും ചേർത്തലയിലും നിന്നുമായി അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. 

മണ്ണഞ്ചേരി: കലവൂർ ∙ പ്രീതികുളങ്ങര വടക്ക് ക്ലാസിക്ക് കയർ ഫാക്ടറിയിൽ ഇന്നലെ രാത്രിയുണ്ടായ അഗ്നിബാധയിൽ കയർ ചാക്കുകളും ഉൽപന്നങ്ങളും കത്തിനശിച്ചു. ഇന്നലെ സന്ധ്യയോടെയാണ് തീപിടുത്തമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്നവരാണ് കമ്പിനിയുടെ വടക്ക്ഭാഗത്തെ ഗോഡൗണിന് സമീപം തീ ഉയരുന്നത് കണ്ടത്. തുടർന്ന് അയൽവീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ചെങ്കിലും തീ ആളിപടർന്നു. ആലപ്പുഴയിലും ചേർത്തലയിലും നിന്നുമായി അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ആലപ്പുഴ സ്വദേശി പി.പി.ഷാനിന്റെ ഉടമസ്ഥതയിലുള്ള കയർ ഫാക്ടറിയാണിത്. രാത്രിയായതിനാൽ കൃത്യമായ നഷ്ടം തിട്ടപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാവും കാരണമെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമസ്ത ഇടപെട്ടു, മലപ്പുറത്തെ ലീ​ഗ് അനുകൂലികളുടെ വഖഫ് വിശദീകരണം സമ്മേളനം മാറ്റി
പുലർച്ചെ മിന്നൽ പരിശോധന; 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു