
എടക്കര: മലപ്പുറം എടക്കരയിൽ പുകപ്പുരയ്ക്ക് തീ പിടിച്ച് 200 ഓളം റബ്ബർ ഷീറ്റ് കത്തി നശിച്ചു. വഴിക്കടവ് മുണ്ടപ്പൊട്ടി നഗർ നൂറാമൂച്ചി അബൂബക്കറിൻ്റെ വീടിനോട് ചേർന്നുള്ള പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. 200 ഓളം റബ്ബർ ഷീറ്റും ഒട്ടുപാലും പുകപ്പുരയും പൂർണ്ണമായും കത്തി നശിച്ചു. നിലമ്പൂരിൽ നിന്നും ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം ഉണ്ടായത്. ഷീറ്റുകൾ ഉണക്കിയെടുക്കാനുള്ള ശ്രമത്തിവിടെ പുകപ്പുര കത്തിയതാണെന്നാണ് പ്രാഥമിക വിവരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam