പൂക്കാട്ടുപടിയിൽ ശ്രീ ഗോകുലം മൂവീസിന്റെ സ്റ്റുഡിയോ ഗോഡൗണിൽ തീപിടിത്തം; കണക്കാക്കുന്നത് ലക്ഷങ്ങളുടെ നാശനഷ്ടം

Published : Feb 05, 2026, 10:11 PM IST
Fire Break out

Synopsis

കൊച്ചി പൂക്കാട്ടുപടിയിൽ ശ്രീ ഗോകുലം മൂവീസിന്റെ ഫിലിം സ്റ്റുഡിയോ ഗോഡൗണിൽ തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സംശയിക്കുന്ന തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രണ്ടര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീയണച്ചത്.

കൊച്ചി: പൂക്കാട്ടുപടി വയറോപ്സ് ജംഗ്ഷനിലെ ഇൻഡോർ ചലച്ചിത്ര ചിത്രീകരണ സ്റ്റുഡിയോയുടെ ഗോഡൗണിൽ തീപിടുത്തം. ചിത്രീകരണത്തിന് ആവശ്യമായ ഡമ്മി ഉപകരണങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ഇന്ന് രാവിലെ 11:30ഓടെ തീപിടിച്ചത്. ചലച്ചിത്ര നിർമാതാക്കളായ ശ്രീ ഗോകുലം മൂവീസിന്റെ സ്റ്റുഡിയോ ആണിത്. ഏകദേശം 500 ചതുരശ്രയടി വിസ്തീർണമുളള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായതായാണ് കണക്കാക്കുന്നത്. പട്ടിമറ്റം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. രണ്ടര മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണയ്ക്കാനായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണ്ണഞ്ചേരിയിൽ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം
സാധനം കയ്യിലുണ്ടോ? ചോദ്യം കേട്ടപ്പോൾ തന്നെ ആളെ മനസിലാക്കിയ ഷൈജു ഓടി, ബെംഗളരുവിൽ നിന്നും പ്രതിയെ സാഹസികമായി പിടികൂടി പൊലീസ് സംഘം