കുറ്റിക്കാട്ടിൽ നിന്ന് തീ പടർന്നു, കെഎസ്ഇബിയുടെ കേബിൾ കത്തി നശിച്ചു; തീയണച്ചത് അര മണിക്കൂറോളം പണിപ്പെട്ട്!

Published : Mar 01, 2025, 09:31 AM IST
കുറ്റിക്കാട്ടിൽ നിന്ന് തീ പടർന്നു, കെഎസ്ഇബിയുടെ കേബിൾ കത്തി നശിച്ചു; തീയണച്ചത് അര മണിക്കൂറോളം പണിപ്പെട്ട്!

Synopsis

കുറ്റിക്കാടിന് തീപിടിച്ചപ്പോൾ കേബിളിലേക്കും തീ പടരുകയായിരുന്നു.

അമ്പലപ്പുഴ: കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം. കെഎസ്ഇബി യുടെ കേബിൾ കത്തി നശിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. വെള്ളിയാഴ്ച രാവിലെ 10.45 ഓടെയാണ് തീപിടുത്തമുണ്ടായത്. കെഎസ്ഇബിയുടെ തെക്കുഭാഗത്തെ മൈതാനത്ത് തടിയിൽ നിർമിച്ച 2 ഡ്രമ്മുകളിലായാണ് ലൈൻ വലിക്കാനായി ഉപയോഗിക്കുന്ന എബിസി കേബിൾ സൂക്ഷിച്ചിരുന്നത്. കുറ്റിക്കാടിന് തീപിടിച്ചപ്പോൾ കേബിളിലേക്കും തീ പടരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് അര മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. ദേശീയ പാതക്കരികിലെ ഈ പ്രദേശം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ എങ്ങനെ തീ പിടുത്തമുണ്ടായെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്‌ച മുൻപും സമീപത്ത് കാടിന് വലിയ രീതിയിൽ തീ പിടുത്തമുണ്ടായിരുന്നു.

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് ഇലക്ട്രിക് ലൈനിൽ തട്ടി തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാക്ഷി പറഞ്ഞതിന്‍റെ വൈരാഗ്യം, യുവാവിനെ രണ്ടംഗ സംഘം വെട്ടി, ഗുരുതര പരിക്ക്
ഓട്ടോ തകർത്തു, മത്സ്യത്തൊഴിലാളിയെ വെട്ടി; വിഴിഞ്ഞത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്, അറസ്റ്റ്