രാവിലെയോടെ കോവളത്തെ പറമ്പിൽ ആളിപ്പടര്‍ന്ന് തീ, പരിഭ്രാന്തരായി ബീച്ചിലും ഹോട്ടലുകളിലും ഉള്ള വിദേശികൾ, തീയണച്ചു

Published : Feb 26, 2025, 06:31 PM IST
രാവിലെയോടെ കോവളത്തെ പറമ്പിൽ ആളിപ്പടര്‍ന്ന് തീ, പരിഭ്രാന്തരായി ബീച്ചിലും ഹോട്ടലുകളിലും ഉള്ള വിദേശികൾ, തീയണച്ചു

Synopsis

തീ ആളുന്നത് കണ്ട് വിദേശികൾ  പരിഭ്രാന്തരായി, കോവളം ബീച്ചിന് ചേര്‍ന്നുള്ള പറമ്പിലായിരുന്നു തീപിടിത്തം

തിരുവനന്തപുരം: കോവളത്തിന് സമീപം തീപിടിത്തം. രാവിലെ പത്തുമണിയോടെ മണിയോടെയാണ് ഗ്രോവ് ബീച്ചിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തീപിടിച്ചത്. മൂന്ന് എക്കറോളം വരുന്ന സ്ഥലത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യം അടക്കമാണ് തീപിടിച്ച് കത്തി പ്രദേശമാകെ പുക ഉയർന്നത്. 

സമീപത്തെ ഉത്സവവുമായി ബന്ധപ്പെട്ട്  പറമ്പിൽ കത്തിച്ചപടക്കത്തിൽ നിന്ന് തീ പടർന്നതാണ്  കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. സമീപത്തെ  ലീലാ ഹോട്ടലിലും, ബീച്ചിലും ഉണ്ടായിരുന്ന വിദേശികൾ അടക്കമുള്ളവർ തീ ആളുന്നത് കണ്ട്  പരിഭ്രാന്തരായി. പലർക്കും പുക ശ്വസിച്ച് ആസ്വസ്ഥത ഉണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് നിന്നും ഫയർ ആന്റ് റെസ്ക്യൂ സേന എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

കരിക്ക് വെട്ടിയതിന്റ്  വേസ്റ്റ് പരിസരത്ത് കൂടി കിടന്നതിലേക്ക് തീപിടിച്ചതും വെല്ലുവിളിയായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ തീ അണച്ചതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസി. സ്റ്റേഷൻ ഓഫീസർ  ജസ്റ്റിൻ,  ഓഫിസർമാരായ സന്തോഷ് കുമാർ, ഷിജു, ഹരിദാസ്, പ്രദീപ്, ആന്റു , സജി എന്നിവർ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ലഹരിവിരുദ്ധ സന്ദേശം പകര്‍ന്ന് നല്‍കി സ്കൂളിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ ഓട്ടൻതുള്ളൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു