
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിനിമ പ്രദർശനത്തിനിടെ തിയറ്ററിൽ തീപിടുത്തം. ചെര്‍പ്പുളശ്ശേരിയിലെ ദേവീ മൂവീസിലാണ് തീപിടുത്തമുണ്ടായത്. ലിയോ സിനിമ പ്രദർശനം നടക്കുകയായിരുന്നു. സിനിമ പ്രദര്‍ശനം നടക്കുമ്പോള്‍ തിയറ്ററിനുള്ലില്‍ 15 പേരാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. തിയറ്ററില്‍ പുക പടർന്നതും ആളുകൾ പുറത്തേക്ക് ഇറങ്ങി ഓടി.
'ലിയോയില്‍ നായകനാവേണ്ടിയിരുന്നത് വിജയ് അല്ല, മറ്റൊരാള്‍'! ലോകേഷ് പറയുന്നു
പ്രൊജക്ടർ ക്യാബിന്‍റെ അടുത്തു നിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടെന്ന് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടനെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തി. ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിയറ്ററില്‍ പുക ഉയര്‍ന്നതോടെ ഫയര്‍ എക്സിറ്റിങ് ഗ്യൂഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ തിയറ്ററിലെ ജീവനക്കാര്‍ ശ്രമിച്ചു. ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയശേഷം വിശദമായി പരിശോധിച്ചശേഷമാണ് മടങ്ങിയത്. സംഭവത്തെതുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനക്കുശേഷമെ തീപിടിത്തത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
ആരാണ് സൂപ്പർ സ്റ്റാർ ? രജനിയോ വിജയിയോ ? വിവാദത്തിൽ മറുപടിയുമായി ദളപതി !