
ആലപ്പുഴ: താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക് തീപിടിച്ച് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താമരക്കുളം പച്ചക്കാട് സ്വദേശി അജിമോന്റെ വിനായക ലോട്ടറീസില്‍ ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കടയ്ക്കുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്.
അടുത്തുള്ള കടക്കാരും മറ്റും ചേർന്ന് ഷട്ടർ തുറന്നപ്പോഴേക്കും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കമ്പ്യൂട്ടറും ഫർണീച്ചറുകളും മറ്റും കത്തിയമർന്നിരുന്നു. കായംകുളത്തുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. കടമുറിയിലെ വയറിംഗ് പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മാത്രം കത്തിപ്പോയതായി ഉടമ അജിമോൻ പറഞ്ഞു. കമ്പ്യൂട്ടർ, ഫർണീച്ചറുകൾ മുതലായവയും കത്തിനശിച്ചു. കടമുറിക്കും നാശനഷ്ടമുണ്ട്. വിവരമറിഞ്ഞ് നൂറനാട് പോലീസും സ്ഥലത്തെത്തിയിരുന്നു.
'ഓൻ എന്‍റെ കാലിമ്മേൽ കസേരയിട്ടേന്, ഞാൻ ഓനെ അടിച്ച്!'; രണ്ടാം ക്ലാസുകാരിയുടെ വൈറല്‍ പരാതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam