ബത്തേരി ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിനിടെ ഒരു ഫോൺ കോൾ, കിണറ്റിലിറങ്ങി ആടിന് പുതുജീവനേകി സെബാസ്റ്റ്യന്‍ ജോസഫിന്റെ പടിയിറക്കം

Published : May 01, 2026, 01:57 AM IST
Fire Force officer rescues a goat

Synopsis

മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങിനിടെ കിണറ്റില്‍ ആട് വീണെന്ന ഫോണ്‍വിളി എത്തി. ആഘോഷം മാറ്റിവെച്ച് സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി ആടിനെ സുരക്ഷിതമായി പുറത്തെടുത്തു.

മാനന്തവാടി: ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ ജീവിതം ഏത് സമയവും തിരക്ക് പിടിച്ചതായിരിക്കും. ഒരു ഫോണ്‍കോളിനപ്പുറം ജീവനില്‍ പ്രതീക്ഷ വെച്ച് ഒരാള്‍ കാത്തിരിപ്പുണ്ടെന്ന ജാഗ്രതയിലായിരിക്കും എപ്പോഴും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മാനന്തവാടി ഫയര്‍ഫോഴ്‌സ് ഓഫീസില്‍ ഉണ്ടായത്. സ്റ്റേഷന്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, ഐ ജോസഫ്, ഹോം ഗാര്‍ഡ് ഇഎ ചന്തു എന്നിവരുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് സ്റ്റേഷനിലെ ഫോണില്‍ വിളിയെത്തിയത്.

കേരള ഗ്രാമിണ്‍ ബാങ്ക് റിട്ട. മാനേജര്‍ കുടക്കച്ചിറ അലക്‌സ് ഫിലിപ്പിന്റെ കിണറ്റില്‍ ആട് വീണുവെന്ന വിവരമായിരുന്നു എത്തിയത്. അപകടസ്ഥലത്തേക്ക് പോകേണ്ടവരുടെ യാത്രയയപ്പ് ആണ് നടക്കുന്നത്. എന്നാല്‍ ഒട്ടും അമാന്തിക്കാതെ ഒരുക്കി വെച്ചിരുന്ന ഭക്ഷണം പിന്നീട് കഴിക്കാമെന്ന ധാരണയില്‍ ഉടനെ സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ സെബാസ്റ്റിയന്‍ ജോസഫ് തന്നെയാണ് കിണറ്റിലിറങ്ങി ആടിനെ പുറത്തെടുത്തത്.

വിരമിക്കല്‍ ചടങ്ങിനിടയില്‍ നിന്നാണ് ജോസഫും സംഘവും എത്തിയതെന്ന് അറിഞ്ഞതോടെ നന്ദിസൂചകമായി പൂക്കള്‍ നല്‍കിയാണ് ഫയര്‍ഫോഴ്‌സ് സംഘത്തെ വീട്ടുകാര്‍ യാത്രയാക്കിയത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.പി വിനോദ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടിഎസ് അനീഷ്, കെ. അജില്‍, പി.ഡി. അനുറാം, എം.വി ദീപ്ത് ലാല്‍, വി.ഡി. അമൃതേശ്, ടി. ആനന്ദ് എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരിചയത്തിലുള്ള യുവതിയുടെ മകളുടെ ചിത്രങ്ങൾ കൈക്കലാക്കി, മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചത് കൊല്ലത്തെ പൊലീസുകാരൻ, അറസ്റ്റിൽ
അപ്രതീക്ഷിത ദുരന്തം, കനത്ത മഴയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ പൊടുന്നനെ വൻ മരം നിലംപൊത്തി വീണു, അപകടത്തിൽ യുവതിക്ക് ജീവൻ നഷ്ടമായി