ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന അനധികൃതമായി താമസിച്ചുവന്ന രണ്ട് ബംഗ്ലാദേശി പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. പുളിഞ്ചോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷക്കീൽ ഖാൻ, റോണി ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ പോലീസ് കണ്ടെടുത്തു.
കൊച്ചി: ആലുവയിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിലായി. പുളിഞ്ചോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം പൗരത്വം മറച്ച് വച്ച് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന രീതിയിൽ താമസിച്ച് വരികയായിരുന്നു ഇരുവരും. 15 വർഷമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദിൽ താമസിക്കുന്ന റോണി 9 മാസം മുൻപാണ് കേരളത്തിലെത്തിയത്.
ഷക്കീൽ 10 വർഷം മുൻപാണ് വെസ്റ്റ് ബംഗാളിൽ എത്തിയത്. 4 മാസം മുൻപാണ് കേരളത്തിലെത്തിയത്. ഇവരിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകൾ ലഭിച്ചു. സബ് ഇൻസ്പെക്ടർമാരായ ജോസി എം ജോൺസൻ, രഞ്ജിത് മാത്യു, എഎസ്ഐ പി ജെ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
