കോലഞ്ചേരി സ്വദേശിനിയായ 21കാരി മൂക്കുത്തി അഴിക്കാൻ ശ്രമിക്കുന്നതിനിടെ മൂക്കിനുള്ളിൽ കുടുങ്ങി, രാത്രി ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

Published : Apr 18, 2026, 01:08 PM IST
Nose pin

Synopsis

21കാരി മൂക്കുത്തി ഊരുന്നതിനിടെ അതിന്റെ തലഭാഗം മൂക്കിലെ തുളയിലൂടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയും പുറത്ത് നിന്ന് കാണാനാകാത്തവിധം കുടുങ്ങുകയും ചെയ്യുകയായിരുന്നു.

കൊച്ചി: മൂക്കുത്തി അഴിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ മൂക്കിൽ കുടുങ്ങിയ മൂക്കുത്തി അഗ്നിരക്ഷാസേന പുറത്തെടുത്തു. കോലഞ്ചേരി പട്ടിമറ്റം സ്വദേശിനിയായ 21കാരിയുടെ മൂക്കിലാണ് കഴിഞ്ഞ ദിവസം രാത്രി മൂക്കുത്തി കുടുങ്ങിയത്. മൂക്കുത്തി ഊരുന്നതിനിടെ അതിന്റെ തലഭാഗം മൂക്കിലെ തുളയിലൂടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയും പുറത്ത് നിന്ന് കാണാനാകാത്തവിധം കുടുങ്ങുകയും ചെയ്യുകയായിരുന്നു.

വീട്ടുകാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും മൂക്കുത്തി പുറത്തെടുക്കാൻ സാധിച്ചില്ല. വേദനയും അസ്വസ്ഥതയും കൂടിയതോടെ രാത്രി 7.30ഓടെ യുവതിയെ വീട്ടുകാർ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചു. സ്റ്റേഷൻ ഓഫിസർ എൻഎച്ച് അസൈനാറിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രഞ്ജിത്തിന്റെയും നേതൃത്വത്തിൽ സേനാംഗങ്ങൾ മൂക്കുത്തിയുടെ ലോക്ക് മുറിച്ച് നീക്കിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ പീഡന പരാതി: ആംബുലൻസിൽ ഹൈക്കോടതിക്ക് മുമ്പിലെത്തി ദമ്പതിമാരുടെ ആത്മഹത്യശ്രമം, ജഡ്ജിക്കെതിരെ കുറിപ്പും? കിണറ്റിൽ ചാടി പരാതിക്കാരിയും
നടത്തിയത് 1,173 പരിശോധനകൾ, 191 സ്ഥാപനങ്ങൾക്ക് പൂട്ട്; കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വൻ പരിശോധന