
മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിൽ കുളത്തിൽ വീണ് ചെളിയിൽ കുടുങ്ങിയ പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന. പഞ്ചായത്ത് ആറാം വാർഡ് ഈരയിൽ സുഹൈൽ നൈനയുടെ പശുവാണ് കോടാന്തറ കുളത്തിൽ വീണത്. കാലുകൾ ചെളിയിൽ പൂണ്ട് അനങ്ങാൻ വയ്യാത്ത അവസ്ഥയിലായിരുന്നു പശു. വീട്ടുകാർ ഉൾപ്പടെയുള്ളവർ പശുവിനെ കരക്ക് എത്തിക്കാൻ നീണ്ട ശ്രമം നടത്തിയെങ്കിലും വിഫലമായി.
തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് എത്തിയ സംഘം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വടം ഉൾപ്പടെയുള്ളവയുടെ സഹായത്താലാണ് പശുവിനെ കരക്ക് എത്തിച്ചത്. സ്റ്റേഷൻ ഓഫിസർ ആർ.ജയസിംഹൻ, സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫിസർ ആർ.കൃഷ്ണദാസ്, ഓഫിസർമാരായ സി.കെ. സജേഷ്, പി.രതീഷ്, രഞ്ജിത്ത്, വി.എൻ. മുഹമ്മദ് നിയാസ്, ജസ്റ്റിൻ ജേക്കബ്, എം.ആർ. സുരാജ്, ഡ്രൈവർ റ്റി. ഉദയകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam