രാവിലെ എണീറ്റപ്പോൾ എല്ലാംകൊണ്ടും ലോക്കായി കുടുംബം, പുറത്തോട്ടും അകത്തോട്ടും രക്ഷയില്ല, ലൊക്കേഷൻ കിട്ടിയെത്തി ഫയർഫോഴ്സ്; രക്ഷ

Published : Feb 03, 2026, 10:12 PM IST
Fireforce save family

Synopsis

എല്ലാ വാതിലുകളും ലോക്കായതായി മനസിലാക്കി ഭയപ്പാടോടെ ഇരുന്ന വീട്ടുകാരെ ജനൽ വഴി സമാധാനിപ്പിച്ച ശേഷം അടുക്കള വാതിലും ഹാളിലേക്കുള്ള വാതിലും കിടപ്പ് മുറിയുടെ വാതിലും തകർത്താണ് ഫയർഫോഴ്സ് ഇവരെ പുറത്തിറക്കിയത്.

തിരുവനന്തപുരം: കോവളത്ത് വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കിടപ്പുമുറിയുടെ ലോക്ക് തകരാറിലായതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ നെടുമം സ്വദേശിയാണ് ഫയർഫോഴ്സിനെ വിളിച്ചത്. കുട്ടിയടക്കം പുറത്തിറങ്ങാനാകാതായതോടെ മറ്റുവഴികളില്ലാതെയാണ് സേനയുടെ സഹായം തേടിയത്. ഫോണിൽ വിളിച്ച് വിവരം പറഞ്ഞെങ്കിലും വീട് കണ്ടുപിടിക്കാൻ സേന ബുദ്ധിമുട്ടിയതോടെ ഉദ്യോഗസ്ഥർക്ക് വാട്സാപ്പിൽ ലൊക്കേഷനും അയച്ച് കൊടുത്താണ് സ്ഥലത്തെത്തിച്ചത്.

മുൻ വാതിലും അടുക്കളവാതിലും പൂട്ടി ഹാളിലേക്കുള്ള വഴിയും അടച്ച ശേഷമാണ് ഇവർ രാത്രി കിടപ്പുമുറിയുടെ വാതിൽ ലോക്ക് ചെയ്തത്. എല്ലാ വാതിലുകളും ലോക്കായതായി മനസിലാക്കി ഭയപ്പാടോടെ ഇരുന്ന വീട്ടുകാരെ ജനൽ വഴി സമാധാനിപ്പിച്ച ശേഷം അടുക്കള വാതിലും ഹാളിലേക്കുള്ള വാതിലും കിടപ്പ് മുറിയുടെ വാതിലും തകർത്താണ് ഫയർഫോഴ്സ് ഇവരെ പുറത്തിറക്കിയത്. കാര്യമായ കേടുപാടില്ലാതെ രക്ഷാപ്രവർത്തനം നടത്തേണ്ടി വന്നതിനാൽ അരമണിക്കൂറോളം പ്രയത്നിച്ചാണ് ഇവരെ പുറത്തിറക്കാനായതെന്ന് വിഴിഞ്ഞം യൂണിറ്റിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, അനീഷ്, അനുരാജ്, ഷിജു, ശ്യാംധരൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാക്കളുടെ കളി കാര്യമായി, ട്രെയിനിലെ ഒരു കമ്പാർട്ട്മെന്‍റാകെ പുക നിറഞ്ഞു; അപായച്ചങ്ങല വലിച്ച് യാത്രക്കാർ, പരിഭ്രാന്തി
വടകരയിൽ പെൺ സുഹൃത്തിന്റെ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ കൈയോടെ പൊക്കി പൊലീസ്