
വടകര: ട്രെയിനിലെ ഫയർ എക്സ്റ്റിൻഗ്യൂഷർ യാത്രക്കാരൻ മാറ്റി വെക്കാൻ ശ്രമിക്കുന്നതിനിടയിൽ കമ്പാർട്ട്മെന്‍റിൽ പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകിട്ട് 6.45 ന് കണ്ണൂർ -യശ്വന്തപുരം എക്സ്പ്രസ് വടകര റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. കമ്പാർട്ട്മെന്‍റ് പൂർണമായും പുകയിൽ അമർന്നതോടെ ട്രെയിൻ വടകരയിലെത്താറായതോടെ യാത്രക്കാർ അപായ ചങ്ങല വലിച്ചതോടെ ട്രെയിൻ സ്റ്റേഷനിൽ നിർത്തി.
ഇതോടെ മുഴുവൻ യാത്രക്കാരും പ്ലാറ്റ്‌ഫോമിലേക്കിറങ്ങി. ട്രെയിൻ ഓട്ടത്തിനിടയിലാണെങ്കിൽ വൻ അപകട സാധ്യതയും ഉണ്ടാകുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. സംഭവത്തെതുടർന്ന് 15 മിനിറ്റ് വൈകിയാണ് ട്രെയിൻ വടകരയിൽ നിന്ന് യാത്ര തുടർന്നത്. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയതോടെ ഓടിപ്പോകാൻ ശ്രമിച്ച യുവാക്കളെ യാത്രക്കാർ തടഞ്ഞ് വെച്ചാണ് ആർപിഎഫിനെ ഏൽപിച്ചത്. ട്രെയിനിൽ യുവാക്കൾ ഫയർ എക്സ്റ്റിൻഗ്യൂഷർ എടുത്ത് ഏറെ നേരം ഇതുകൊണ്ട് കളിച്ചതായി യാത്രക്കാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam