
തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിനു സമീപം ആമയിഴഞ്ചാൻ തോട്ടിൽ വീണയാളെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. വഴുതക്കാട് വിഘ്നേഷ് നഗർ സ്വദേശി രാജപ്പൻ (56) ആണ് തോട്ടിൽ വീണത്. ഇന്നലെയായിരുന്നു സംഭവം. ഉച്ചയോടെ തോട്ടിനു സമീപത്തിരുന്ന് ആഹാരം കഴിക്കുകയായിരുന്നു രാജപ്പൻ. പിന്നാലെ ഇയാൾ തോട്ടിലേക്കു വീഴുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
സംഭവമറിഞ്ഞ നാട്ടുകാരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ഫയർഫോഴ്‌സ് തിരുവനന്തപുരം നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ എം. ഷാഫിയും സംഘവുമാണ് ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ തോട്ടിൽനിന്ന് രാജപ്പനെ കരയ്ക്കെത്തിച്ചത്. എഴുന്നേറ്റ് നിന്നെങ്കിലും കയറിപ്പോരാൻ കഴിയാതിരുന്ന ഇയാളെ റോപ്പ് ഉപയോഗിച്ചാണ് കരയിലേക്കെത്തിച്ചത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam