വീടിന് മുകളിൽ കയറി കത്തിയുമായി ആത്മഹത്യാ ഭീഷണി, താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ ഫയർ ഓഫീസർക്ക് കുത്തേറ്റു

Published : Nov 09, 2024, 08:47 PM IST
വീടിന് മുകളിൽ കയറി കത്തിയുമായി ആത്മഹത്യാ ഭീഷണി, താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ ഫയർ ഓഫീസർക്ക് കുത്തേറ്റു

Synopsis

സുൽഫിക്കറിനെ കീഴ്പ്പെടുത്തതിനിടെ, കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യദുരാജിനെ കുത്തുകയായിരുന്നു. യദുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

തൃശ്ശൂർ : വീടിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ ഫയർ ഓഫീസർക്ക് കുത്തേറ്റു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ യദുരാജിനാണ് മുഖത്ത് കുത്തേറ്റത്. തൃശ്ശൂർ കാളത്തോട് സ്വദേശിയായ സുൽഫിക്കർ(50) ടെറസിന് മുകളിൽ കത്തിയുമായി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ താഴെയിറക്കാനായി ഫയർഫോഴ്സ് സംഘമെത്തിയത്. സുൽഫിക്കറിനെ കീഴ്പ്പെടുത്തതിനിടെ, കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യദുരാജിനെ കുത്തുകയായിരുന്നു. യദുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

നേമത്തും തൃശ്ശൂരിലും കോൺഗ്രസ്‌ ബിജെപിക്ക് വോട്ട് ചെയ്തു, ഡീൽ ആവർത്തിച്ച് മുഖ്യമന്ത്രി ചേലക്കരയിൽ

 

 

 

 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി