തിരുനാൾ ആഘോഷത്തിനിടെ പടക്കം ബൈക്കിലേക്ക് വീണ് തീപിടിച്ചു, യുവാവിന് ഗുരുതരമായി പൊളളലേറ്റു 

Published : Jan 27, 2024, 08:10 PM IST
തിരുനാൾ ആഘോഷത്തിനിടെ പടക്കം ബൈക്കിലേക്ക് വീണ് തീപിടിച്ചു, യുവാവിന് ഗുരുതരമായി പൊളളലേറ്റു 

Synopsis

 ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. പരിസരത്തെ കടയിലേയ്ക്കും തീ പടർന്നു. 

തൃശൂർ : പടക്കംപൊട്ടി ബൈക്കിന് തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചാലക്കുടി പരിയാരം  സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ഇറച്ചി വാങ്ങാൻ ബൈക്കിൽ വരികയായിരുന്നു ശ്രീകാന്ത്. ഈ സമയം റോഡിൽവെച്ച് ഓലപ്പടക്കം ബൈക്കിലേയ്ക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. പരിസരത്തെ കടയിലേയ്ക്കും തീ പടർന്നു. 

ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. പരിയാരം സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ച അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് സംഭവം. അമ്പ് പെരുന്നാൾ റാസയ്ക്കിടെ പടക്കം പൊട്ടിച്ചിരുന്നു. അമ്പ് കടന്നുവരുന്ന വഴിയിൽ കോഴിയിറച്ചി വാങ്ങാനെത്തിയതായിരുന്നു മൂലേങ്ങാട്ട് വീട്ടിൽ ശ്രീകാന്ത്. ചിക്കൻ ഓഡർ ചെയ്ത് ബൈക്കിൽ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് കത്തിച്ച പടക്കം തെറിച്ച് ബൈക്കിൽ വീണ് തീ പിടിക്കുകയായിരുന്നു. തീപിടുത്തത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്ക് കത്തി നശിച്ചു. ശ്രീകാന്തിന് ഗുരുതരമായി പൊള്ളലേറ്റു. സമീപത്തെ കടയിലേക്കും തീ പടർന്നെങ്കിലും വേഗത്തിൽ അണച്ചു. പരിക്കേറ്റ ശ്രീകാന്തിനെ  തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

 

 


 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി