പുലർച്ചെ 2.15ന് തീ, 4 മണിക്കൂര്‍ പരിശ്രമത്തിൽ തീയണച്ച് ഫയര്‍ഫോഴ്സ് മടങ്ങി; പിന്നാലെ വീണ്ടും തീപിടിത്തം

Published : Apr 22, 2025, 09:09 PM IST
പുലർച്ചെ 2.15ന് തീ, 4 മണിക്കൂര്‍ പരിശ്രമത്തിൽ തീയണച്ച് ഫയര്‍ഫോഴ്സ് മടങ്ങി; പിന്നാലെ വീണ്ടും തീപിടിത്തം

Synopsis

ഓരോ യൂണിറ്റ് ഫയർഫോഴ്സ് എത്തി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.

തിരുവനന്തപുരം: പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടിമില്ലിന് തീപിടിച്ചു. 15 ലക്ഷo രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. അയൽവാസികളാണ്  തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ അറിയിച്ചു. കാട്ടാക്കടയിൽ നിന്നും നെയ്യാറ്റിൻകര നിന്നും ഓരോ യൂണിറ്റ് ഫയർഫോഴ്സ് എത്തി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.

ഒരു തവണ തീയണച്ച് മടങ്ങിയതിന് പിന്നാലെ വീണ്ടും മില്ലിന് പിൻഭാഗത്ത് തീ ഉയർന്നെന്നും രണ്ടാമതും എത്തിയാണ് പൂർണമായും നിയന്ത്രണ വിധേയമാക്കാനായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മില്ലിലെ മെഷീനുകളും കെട്ടിടവും പൂർണമായി കത്തി നശിച്ചു. അയണിമൂട് ഇന്ദിരാ നഗർ സ്വദേശി അനിൽകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തടി മില്ലാണ്. 10 വർഷമായി ഗോപി എന്നയാളാണ് നടത്തി വരുന്നത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു